പാലക്കാട് യുഡിഎഫ് മുന്‍ ചെയര്‍മാന്‍ എ.രാമസ്വാമി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് യുഡിഎഫ് മുന്‍ ചെയര്‍മാന്‍ എ.രാമസ്വാമി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. രാജി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്നും രാമസ്വാമി. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്ന രാമസ്വാമിയെ കഴിഞ്ഞമാസം 20 ന് നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ച് സജീവമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റും പാലക്കാട് സ്ഥാനാര്‍ഥിയുമായ ഷാഫിപറമ്പില്‍, നേതൃത്വത്തിനെതിരെ വിമതസ്വരമുയര്‍ത്തിയ എ.വി.ഗോപിനാഥ്, ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ അദ്ദേഹവുമായി വിഷയം ചര്‍ച്ചചെയ്തു. പിന്നീട് എ.കെ.ആന്റണിയും ഫോണില്‍ സംസാരിച്ചു.

നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരിഗണിക്കാതിരിക്കുകയും പാര്‍ട്ടി പുനസംഘടനയില്‍ അവഗണിക്കുകയും ചെയ്തതില്‍ രാമസ്വാമി അസംതൃപ്തനായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം അര്‍ഹമായ പരിഗണന നല്‍കുമെന്ന് നേതൃത്വം അദ്ദേഹത്തെ അറിയിച്ചു. പ്രശ്‌നങ്ങള്‍ താമസിയാതെ പരിഹരിക്കാമെന്ന് നേതൃത്വം വാക്കുനല്‍കിയെങ്കിലും അതു നടത്തിയില്ലെന്നു മാത്രമല്ല, വീണ്ടും തുടര്‍ച്ചയായി അവഗണിച്ചതായി രാമസ്വാമി ആരോപിച്ചു. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് രാമസ്വാമി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...