പൂര്‍ണ്ണ വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാസ്ക് ഇല്ലാതെ ഒത്തുചേരാം ; സി ഡി സി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ഈസ്റ്റര്‍ കൊറോണ വൈറസ് ഗൈഡ്‌ലൈന്‍സിന്റെ ഭാഗമായി പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ലഭിച്ചവര്‍ ഒത്തുചേരുമ്പോള്‍ മാസ്ക്ക് ധരിക്കേണ്ടതില്ല എന്ന സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ഡ്രോള്‍ ആന്റ് പ്രിവന്‍ഷന്റെ അറിയിപ്പില്‍ പറയുന്നു.

വാക്‌സിനേഷന്‍ സ്വീകരിക്കാത്തവര്‍ ഒത്തുചേരുമ്പോള്‍ മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിക്കുമ്പോള്‍ തന്നെ രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളും ഇല്ലാ എന്ന് ഫെഡറല്‍ ഏജന്‍സി അറിയിച്ചു.

മഹാമാരിയുടെ വ്യാപനം ആരംഭിച്ചതു മുതല്‍ വിവിധ വശങ്ങള്‍ പരിശോധിച്ചതിനുശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്ന് സി.ഡി.സി. അറിയിച്ചു. അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് 19 പൂര്‍ണ്ണമായും നിയന്ത്രണാധീതമായിട്ടില്ലെന്നും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...