കാരശേരി പഞ്ചായത്തിലെ എണ്ണങ്കല്‍ ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കാരശേരി പഞ്ചായത്തിലെ എണ്ണങ്കല്‍ ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവര്‍ക്കും സഹായിക്കും പരിക്ക്. ഡ്രൈവര്‍ പോക്കര്‍, സഹായി പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവര്‍ക്കും കാലിനാണ് പരിക്കേറ്റിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഇരുവരേയും നാട്ടുകാരും ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘവും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആദ്യ പോക്കറിനേയും പിന്നീട് പ്രകാശനേയും പുറത്തെടുത്തു. ഇരുവരേയും മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാരശ്ശേരി പഞ്ചായത്തിലെ കല്ലേങ്ങല്‍ എന്ന സ്ഥലത്തുള്ള കുന്നിന് മുകളിലെ ക്വാറിയില്‍ നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്നു ലോറി. ചെങ്കുത്തായ ഇറക്കം ഇറങ്ങ് വരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. വണ്ടിക്കുള്ളില്‍ കുടുങ്ങിപോയ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരും മുക്കം അഗ്നിരക്ഷാസേനയും ചേര്‍ന്ന് വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...