വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനാപകടം ; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

അഞ്ചാലുംമൂട് : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കി മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ട് പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്. തൃക്കരുവ പഞ്ചായത്ത് അംഗവും ബിജെപി നേതാവുമായ മഞ്ജു, ദിലീപ്, രാജീവ്, അജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് മടങ്ങവേ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വാഹനാപകടത്തില്‍ പരിക്കേറ്റ പ്രാക്കുളം സ്വദേശി അനീഷ് എന്ന യുവാവിനെ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്നു. ദിലീപായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പുലര്‍ച്ചയോടെ കല്ലമ്പലം ജങ്ഷനിലാണ് അപകടമുണ്ടായത്. ഇവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...