കൊച്ചി : അങ്കമാലിയില്‍ കാറില്‍ ലോറിയിടിച്ച് അപകടം രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. അങ്കമാലി സെ.ജോസഫ് സ്കൂളിന് മുന്നില്‍ രാവിലെ 8.30 ഓടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഓടുന്ന കാറിന് പിറകില്‍ ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്റെ മറുഭാഗത്തെത്തിയ കാറില്‍ മറ്റൊരു ലോറിയും ഇടിച്ചു. പട്ടാമ്പി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പിന്നിലാണ് ലോറിയിടിച്ചത്. മീഡിയനും കടന്ന് മറുദിശയിലെത്തിയ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗത കുരുക്കുണ്ടായി. പോലീസെത്തി ക്രയിനുപയോഗിച്ച് വാഹനങ്ങള്‍ മാറ്റിയാണ് ഗതാഗതക്കുരുക്ക് പരിഹരിച്ചത്.
അങ്കമാലിയില്‍ കാറില്‍ ലോറിയിടിച്ച് അപകടം രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
RECENT NEWS
Advertisment