പെരുന്തേനരുവി റോഡില്‍ കാര്‍ വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുന്തേനരുവി റോഡില്‍ നിന്ന് വളവു കയറിവന്ന കാര്‍ നവോദയ ചാത്തൻതറ റോഡിലേക്ക് കയറുന്നതിനിടയില്‍ വൈദ്യുതി തൂണും ഇടിച്ചു തകര്‍ത്തു മറിഞ്ഞു. റാന്നി സ്വദേശികളായ ദമ്പതികള്‍ പെരുന്തേനരുവി ടൂറിസം സെന്‍റര്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്. വളവ് തിരിഞ്ഞു വന്ന് വീണ്ടും പെരുന്തേനരുവി റോഡിലേക്ക് തന്നെയാണ് തിരികെ എല്ലാ വാഹനങ്ങളും മറിയുന്നത്. ഇതേ സ്ഥലത്ത് തന്നെ ഒമ്പതോളം വാഹനങ്ങളാണ് ഇതുവരെ അപകടത്തിൽപ്പെട്ടത്.

ഇവിടെ ക്രാഷ് ബാരിയര്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. റോഡിൽ  പരിചയക്കുറവുള്ളവർ വളവ് തിരിഞ്ഞു വരുമ്പോൾ ശ്രദ്ധകുറവുമൂലം വീണ്ടും താഴേക്ക് മറിയുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ കുഴിയിലേക്ക് മറിയുന്നത് ഒഴിവാക്കാന്‍ പറ്റും. പൊതുമരാമത്ത് വകുപ്പ് ഇതിനു തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...