റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ചു കാർ തലകീഴായി മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എതിരെ വന്ന വാഹനം കടന്നുപോകാൻ ഒതുക്കിയപ്പോൾ റോഡരികിലെ കോൺക്രീറ്റ് തൂണിലിടിച്ചു കാർ തലകീഴായി മറിഞ്ഞു. അര മണിക്കൂറോളം കാറിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ ചില്ലു പൊട്ടിച്ച് രക്ഷപ്പെട്ടു. പാഴുത്തുരുത്ത് പാറേക്കടവിൽ ജേക്കബ് ( 68) ആണ് കാര്യമായ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പാലകര – ഞീഴൂർ റോഡിൽ കുടിലിപ്പറമ്പിന് സമീപമാണ് അപകടം.

കടുത്തുരുത്തിയിൽ നിന്നും പാഴുത്തുരുത്തിലെ വീട്ടിലേക്കു പോവുകയായിരുന്ന ജേക്കബ്, കുടിലിപ്പറമ്പ് ഭാഗത്ത് എത്തിയപ്പോൾ എതിർ ദിശയിൽ വന്ന വാഹനം കടന്നുപോകാൻ കാർ റോഡരികിലേക്കു ചേർത്തപ്പോൾ കോൺക്രീറ്റ് തൂണിൽ ഇടിക്കുകയും ടയർ പൊട്ടി നിയന്ത്രണം വിട്ട് കാർ റോഡിനു നടുവിൽ തലകീഴായി മറിയുകയുമായിരുന്നു.

നാട്ടുകാർ റോഡിനു നടുവിൽ നിന്നും കാർ മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുട്ടുചിറയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയാണ് കാർ റോഡിൽ നിന്നും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫിസർ ടി. ഷാജി കുമാർ, സീനിയർ ഫയർ ഓഫിസർ വി.കെ. ജയകുമാർ, ഓഫിസർമാരായ വി.കെ. ജയകുമാർ, ആർ. രാഗേഷ്, വിനോദ്, രഞ്ജു മോൻ, അരുൺ എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...