ബസുകള്‍ കൂട്ടിയിടിച്ചു ; ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരുക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വട്ടപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച്‌ അന്‍പതോളം പേര്‍ക്ക് പരിക്ക്. ബ്രേക്ക് തകരാറിലായത് കാരണം. വാഹനം വെട്ടിച്ച്‌ മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മരുതൂര്‍ പാലത്തിന് സമീപമാണ് കെ എസ് ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പുനലൂര്‍ ഭാഗത്ത് നിന്ന് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വന്ന ബസ്സും തിരുവനന്തപുരത്ത് നിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. പുനലൂരില്‍ നിന്ന് വന്ന ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം. ഈ ബസ്സ് മറ്റൊരു വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിച്ച്‌ മാറ്റുകയായിരുന്നു.

ഈ സമയം എതിരെ വന്ന കിളിമാനൂര്‍ ബസ്സില്‍ ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. വട്ടപ്പാറ പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...