കാസർഗോഡ് : ഇന്നോവ കാർ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പോലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പോലീസ് കേസെടുക്കുന്നത്. ഗ്വാളിമുഖം ഗോളിത്തടി സ്വദേശിയായ ഷാഹിന (28), മകൾ ഫാത്തിമ (രണ്ട്) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിൽ കേസെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണമായതത്.
കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ വില്ലേജ് ഓഫീസിന് സമീപം അപകടം നടന്നത്. റോഡില്‍ നിന്നും നിയന്ത്രണം വിട്ട് ഇന്നോവ കാര്‍ പയസ്വിനിയുടെ ഭാഗമായ പള്ളങ്കോട് പുഴയ്ക്കരികില്‍ മരത്തിലുടക്കി നില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആറു പേർക്ക് പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടനെ തന്നെ തൊട്ടടുത്തുള്ള ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കര്‍ണ്ണാടക പോലീസ് സംഘം സ്ഥലത്ത് എത്തി. എന്നാല്‍ റോഡ് കേരളത്തിലാണെന്ന് പറഞ്ഞ് തിരിച്ച് പോവുകയായിരുന്നു.
തുടര്‍ന്ന് കേരള അതിര്‍ത്തിയിലെ ആദൂര്‍ സ്റ്റേഷന്‍ സിഐ എ അനില്‍കുമാറും സംഘവും സ്ഥലത്തെത്തി അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ സംഭവത്തിൽ കേസെടുത്തിരുന്നില്ല. നേരത്തെ ഇവിടെ അപകടം നടന്നപ്പോള്‍ കേസെടുത്തത് കര്‍ണ്ണാടക പോലീസ് ആണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കാര്‍ മറിഞ്ഞ സ്ഥലം കര്‍ണ്ണാടകയിലാണെന്നാണ് വില്ലേജ് ഓഫീസറും വ്യക്തമാക്കിയത്. ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കേരള പോലീസ് കേസെടുക്കുകയായിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































