ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ച്‌ കാര്‍ ; വൃദ്ധന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത് കാല്‍നടയാത്രക്കാരനായ വൃദ്ധന് ദാരുണാന്ത്യം. വൈറ്റില-അരൂര്‍ ദേശീയപാതയില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയായിരുന്നു കാലിന് പരിക്കേറ്റ പുരുഷോത്തമനെ (73) വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പുരുഷോത്തമന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ച പി.കെ പുരുഷോത്തമന്‍ ലോട്ടറി വില്‍പ്പനക്കാരനായിരുന്നു. ഞാറയ്‌ക്കല്‍ സ്വദേശിയായ ഇയാള്‍ കുണ്ടന്നൂരില്‍ വാടകയ്‌ക്ക് താമസിച്ച്‌ വരികയായിരുന്നു. രാവിലെ ലോട്ടറി വില്‍പ്പനയ്‌ക്ക് ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

റോഡ് മുറിച്ച്‌ കടക്കവേ കാര്‍ ഇടിക്കുകയും തെറിച്ചുവീണ പുരുഷോത്തമന്റെ ശരീരത്തിലൂടെ പിറകില്‍ വരികയായിരുന്ന മറ്റൊരു കാര്‍ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ പുരുഷോത്തമന്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പുരുഷോത്തമനെ കണ്ടില്ലെന്നാണ് കാറുടമ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡ്രൈവറുടെ അശ്രദ്ധ കാരണമാണെന്ന സൂചനയാണ് ലഭിക്കുന്നത്. അപകടത്തിന് പിന്നാലെ ഇരുകാറുകളും മരട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....