മൂക്കടപ്പിന് പരിഹാരം കാണാം ; വീട്ടില്‍ തന്നെയുണ്ട് ഒറ്റമൂലികള്‍

For full experience, Download our mobile application:
Get it on Google Play

തണുപ്പുകാലമാണ്, ജലദോഷവും മൂക്കടപ്പുമൊക്കെ പിടിപെടാൻ അധികനേരമൊന്നും വേണ്ട. മൂക്കടപ്പും ജലദോഷവും പ്രത്യേകിച്ച് തണുപ്പ് കാലങ്ങളിൽ നാം നേരിടുന്ന പതിവ് പ്രശ്നങ്ങളിൽ ഒന്നാണ്. മൂക്കിന്റെ   പാലത്തിൽ ഉണ്ടാകുന്ന വീക്കം ആണ് മൂക്കടപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന കഫം വർദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇതിനെല്ലാം പതിവായി  ഉപയോഗിക്കാവുന്ന മികച്ചതും സുരക്ഷിതവും എളുപ്പം ചെയ്യാവുന്നതുമായ ചില ഒറ്റമൂലികൾ ഉണ്ട്.

ചൂടുചായ
ചൂടുചായ കുടിയ്ക്കുന്നത് മൂക്കടപ്പു മാറ്റാനുള്ള ഒരു വഴിയാണ്. എന്നാല്‍ പാലൊഴിച്ച ചായ ഒഴിവാക്കുക. ഇത് കോള്‍ഡുള്ള സമയത്തെ കഫക്കെട്ടു വര്‍ദ്ധിപ്പിയ്ക്കും. ഹെര്‍ബല്‍ ടീ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
————
ആവി പിടിയ്ക്കുന്നത്
മൂക്കടപ്പു മാറാനുള്ള നല്ലൊരു പരിഹാരമാണ് ആവി പിടിയ്ക്കുന്നത്. കിടക്കുന്നതിനു തൊട്ടു മുന്‍പ് ആവി പിടിയ്ക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. വെളളത്തില്‍ അല്‍പം യൂക്കാലി തൈലം ചേര്‍ക്കുന്നത് നല്ലതാണ്.
———
കുളി
നല്ല ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഗുണം ചെയ്യും. ചൂടുവെള്ളം ബാത്‌റൂമില്‍ തങ്ങി നിര്‍ത്തുന്ന ആവിയും മൂക്കടപ്പു മാറ്റാന്‍ നല്ലതാണ്.

ഭക്ഷണം
നല്ല എരിവും മസാലകളുമുള്ള ഭക്ഷണം വയറിന് അത്ര നല്ലതല്ലെങ്കിലും മൂക്കടപ്പു മാറാന്‍ സഹായിക്കും. ഇത് മൂക്കിലുള്ള തടസം ഒഴിവാക്കും.
———-
നേസല്‍ ഡ്രോപ്‌സ്‌
ചെറുചൂടുവെള്ളം രണ്ടു ഗ്ലാസെടുത്ത് ഇതില്‍ ഒരു ടീസ്പൂണ്‍ ഉപ്പിടുക. ഇത് മരുന്നായി മൂക്കിലൊഴിയ്ക്കുന്നതും മൂക്കടപ്പു മാറാന്‍ സഹായിക്കും. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നേസല്‍ ഡ്രോപ്‌സാണിത്.
——–
സവാള
സവാള മുറിച്ചു മണക്കുന്നത് മൂക്കടപ്പു മാറ്റാനുള്ള മറ്റൊരു വഴിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...