ഉംറ കഴിഞ്ഞ്‌ മടങ്ങവേ റിയാദിന് സമീപം അപകടത്തില്‍ പെട്ട ആറംഗ മലയാളി കുടുംബത്തിലെ ആറ് വയസ്സുകാരി മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : മക്ക – റിയാദ് പാതയില്‍ അല്‍ഖസറ പ്രദേശത്ത് ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ റോഡപകടത്തില്‍ പെട്ട ആറംഗ മലയാളി കുടുംബത്തിലെ ആറ് മാസം പ്രായമുള്ള കുഞ്ഞ്‌ ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടു. തിരുവനന്തപുരം, വര്‍ക്കല സ്വദേശി ഹസീം – ജരിയ ദമ്പതികളുടെ മകള്‍ അര്‍വ ആണ് സംഭവം നടന്ന സ്ഥലത്തുള്ള ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച്‌ മരിച്ചത്.

ഉംറ നിര്‍വഹിച്ച ശേഷം താമസ സ്ഥലമായ അല്‍ഖോബാറിലേക്ക് മടങ്ങവേ അല്‍ഖസറയില്‍ വെച്ച്‌ ഇവര്‍ സഞ്ചരിച്ച് മറിയുകയായിരുന്നു. മരിച്ച അര്‍വയുടെ മാതാപിതാക്കള്‍, സഹോദരങ്ങളായ അയാന്‍, അഫ്‌നാന്‍, പിതൃമാതാവ് നജ്‌മുന്നിസ എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ മറ്റു മക്കളുടെ പരിക്കുകള്‍ നിസ്സാരമാണ്. നജ്‌മുന്നിസയെ വിദഗ്‌ധ ചികിത്സയ്ക്കായി അല്‍ ഖുവയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുമുണ്ട്. റിയാദ് കെ എം സി സി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി അപകടത്തില്‍ പെട്ടവര്‍ക്ക് ആശ്വാസവും സഹായവയും നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...