ട്രാന്‍സ്‌ഫോമറിലേക്ക് കാര്‍ ഇടിച്ച്‌ കയറ്റി ; യുവതിയ്‌ക്കും രണ്ടര വയസ്സുകാരിക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ചോറ്റാനിക്കരയില്‍ കാര്‍ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ച്‌ കയറ്റി. കുടുംബം സഞ്ചരിച്ച കാറിന്‍റെ ഡ്രൈവിങ് സീറ്റില്‍ മദ്യലഹരിയില്‍ അതിക്രമിച്ചു കയറിയ മദ്ധ്യവയസ്‌ക്കനാണ് അപകടം ഉണ്ടാക്കിയത്. അപകടത്തില്‍ യുവതിയും രണ്ടര വസ്സുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. സംഭവത്തില്‍ ചോറ്റാനിക്കര പൂച്ചക്കുഴി അരിമ്പൂര്‍ ആഷ്‌ലിയെ (53) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കൊലപാതകക്കേസിലെ പ്രതിയാണ്.

വട്ടുക്കുന്ന് സ്വദേശിയായ ശ്രീജിത്തും ഭാര്യയും മകളും രാത്രി സുഹൃത്തിന്‍റെ  വീട്ടില്‍ പോയി തിരിച്ച്‌ വരികയായിരുന്നു. പിന്നാലെ ഭക്ഷണം വാങ്ങാന്‍ ചോറ്റാനിക്കര ലൗ ലാന്‍ഡ് ബാറിനു സമീപത്ത് കാര്‍ നിര്‍ത്തി. കുട്ടിയെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തിയാണ് ശ്രീജിത്ത് കാറില്‍ നിന്ന് ഇറങ്ങി ഭക്ഷണം വാങ്ങാന്‍ പോയത്. എന്നാല്‍ ഈ സമയം അവിടെ എത്തിയ ആഷ്‌ലി കാറില്‍ അതിക്രമിച്ച്‌ കയറുകയായിരുന്നു. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന കുട്ടിയെ പിന്നിലെ സീറ്റിലേക്ക് ഇരുത്തിയ ശേഷമാണ് ഇയാള്‍ കാറില്‍ കയറിയത്.

ഭാര്യ ബഹളം വച്ചതോടെ ശ്രീജിത്ത് ഓടിയെത്തിയെങ്കിലും ഇയാള്‍ കാറുമായി പോവുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ പാനിപ്പൂരി കടയില്‍ ഇടിച്ചു. ശേഷം 500 മീറ്ററോളം ഓടി റോഡരികിലെ ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറി. തുടര്‍ന്ന് ട്രാന്‍സ്‌ഫോമറിന്‍റെ  സംരക്ഷണ വേലിയുടെ തറയില്‍ തട്ടി കാര്‍ നിന്നു. അപകടത്തില്‍ യുവതിക്കും കുട്ടിക്കും പരുക്കേറ്റു. പിന്നാലെ ശ്രീജിത്തും നാട്ടുകാരും ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണമായി ആലപിക്കും....

ഹോട്ടലിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി, ഒപ്പം താമസിച്ച...

0
കൊല്ലം : ഹോട്ടൽ കെട്ടിടത്തിൽനിന്നു ചാടിയ യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി...

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി കിഷന്‍

0
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മറ്റൊരു സ്‌പെയിനാണെന്ന് നടനും ബിജെപി എംപിയുമായ രവി...

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ...

0
മലപ്പുറം: ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാജമായി മോര്‍ഫ്...