യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവം ; പ്രതി റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

ആലത്തൂര്‍ : ചിറ്റിലഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ വനിത നേതാവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങിയ പ്രതിയെ ആലത്തൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അഞ്ചുമൂര്‍ത്തിമംഗലം ചീകോട് പയ്യകുണ്ടില്‍ സുജീഷിനെ (24) യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കൊന്നല്ലൂരില്‍ ശിവദാസന്‍റെ മകള്‍ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു കൊലപാതകം.   ഡിവൈഎഫ്‌ഐ ആലത്തൂര്‍ മേഖല കമ്മിറ്റി അംഗവും കൊന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു സൂര്യപ്രിയ. കൃത്യത്തിനുശേഷം സുജീഷ് ആലത്തൂര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു. പോലീസ് നടപടികള്‍ക്കുശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി 2.30ന് കോന്നല്ലൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കാരം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ

0
ചെന്നൈ: തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ...

ഉപാധികൾ സമ്മതിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

0
ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമായില്ല....

ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ മരിച്ചു

0
മനാമ: ബഹ്‌റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വെള്ളത്തിൽ വീണ് മലയാളി ബാലൻ...

കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം

0
കോഴിക്കോട്: കുന്ദമംഗലത്ത് രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം തകർത്ത് മോഷണം. പെരുവഴിക്കടവ് പള്ളിയറക്കൽ...