ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവം : ഡ്രൈവർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബസ് തട്ടി ബൈക്ക് യാത്രികനായ വൃദ്ധന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ ചേര്‍ത്തല കൊച്ചുതറ വീട്ടില്‍ ശൈലേഷിനാണ് സസ്‌പെന്‍ഡ് ചെയ്തത്. അപകടത്തിന് ഉത്തരവാദി ഡ്രൈവറാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സസ്പെന്‍ഷന്‍. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. കോട്ടയം – ആലപ്പുഴ സര്‍വീസ് നടത്തുന്ന ബസ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വെച്ച്‌ സ്കൂട്ടറില്‍ തട്ടിയത്. ബസിന് അടിയില്‍പ്പെട്ട സ്കൂട്ടര്‍ യാത്രികനായ കരളകം സ്വദേശി മാധവന്‍ (73) തത്ക്ഷണം മരിച്ചു. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...

പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍ കേന്ദ്രം

0
തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജന ചർച്ചകൾക്ക് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വെട്ടിമുറിക്കാന്‍...

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....