റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ പോലീസ് വാഹനമിടിച്ചു ; ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് യുഎസില്‍ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : യുഎസില്‍ പോലീസ് പട്രോളിങ് വാഹനം ഇടിച്ച്‌ ഇന്ത്യന്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരിയും സൗത്തിലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസ് വിദ്യാര്‍ഥിനിയുമായ ജാന്‍വി കന്‍ഡൂല (23) ആണ് മരിച്ചത്. വാഷിങ്ടണിലെ സിയാറ്റിലിലാണ് അപകടം നടന്നത്.

കഴിഞ്ഞ ഡിസംബറിലാണ് ജാന്‍വി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രിയോടെയാണ് ജാന്‍വിയെ പോലീസ് വാഹനമിടിക്കുന്നത്. സിയാറ്റില്‍ ഡെക്‌സ്റ്റര്‍ അവന്യൂ നോര്‍ത്തിനും തോമസ് സ്ട്രീറ്റിനും ഇടയില്‍വെച്ച്‌ റോഡ് ക്രോസ് ചെയ്യുന്നതിനിടെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പട്രോളിങ് വാഹനം ജാന്‍വിയെ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. പ്രദേശത്ത് തീപിടുത്തമുണ്ടായ വിവരമറിഞ്ഞ് പോവുകയായിരുന്നു പോലീസ് വാഹനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടം നടന്ന ഉടനെ തന്നെ പ്രാഥമിക വൈദ്യസഹായം നല്‍കി ജാന്‍വിയെ ഹാര്‍ബര്‍വ്യൂ മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു സിയാറ്റില്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ശരീരത്തിലേറ്റ ഒന്നിലധികം മാരക മുറിവുകളാണ് മരണകാരണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മാറിയ ഭൂപ്രകൃതി, മണ്ണൊലിച്ചുപോയ നദീതീരങ്ങൾ ; പ്രളയത്തിന്റെ ഭീകരതവെളിപ്പെടുത്തി ഉപഗ്രഹചിത്രങ്ങൾ

0
കാഠ്മണ്ഡു : നേപ്പാളിലെ റസുവ ജില്ലയിലെ മിന്നൽ പ്രളയത്തിന്‍റെ ആഘാതം വ്യക്തമാക്കുന്ന...

ബിഹാറിലും ഉത്തർപ്രദേശിലും പ്രളയമുന്നറിയിപ്പ് ; ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അതീവ ജാഗ്രത

0
കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തെത്തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ...

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...