കോയമ്പത്തൂര്‍ : കോയമ്പത്തൂരിനടുത്ത് കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. കേരളത്തില്‍ നിന്ന് സേലം ഭാഗത്തേക്ക് പോവുകയായിരുന്ന ഒമ്‌നി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. മിത്രന്‍ (3), സംഗീത ശ്രീ (5) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
കോയമ്പത്തൂരിനടുത്ത് കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു
RECENT NEWS
Advertisment



























