കണ്ണൂര്‍ : കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം. കണ്ണൂര്‍ കൊമ്മേരിയിലെ പുത്തലത്ത് ഗോവിന്ദന്‍ എന്ന 98കാരനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം. വീടിനു സമീപത്തെ റോഡില്‍ നടക്കാനിറങ്ങിയ ഗോവിന്ദനെ കാട്ടുപ്പോത്ത് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗോവിന്ദനെ തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍. ഭാര്യ : പൊന്നാരോന്‍ നാരായണി. മക്കള്‍ : സതി, വസുമതി, സരോജിനി, പരേതനായ മനോജ്. മരുമക്കള്‍ : പുതുക്കുടി രാഘവന്‍, പരേതനായ ജനാര്‍ദ്ദനന്‍, രാഘവന്‍ തെറ്റുവഴി, പുഷ്പ. സംസ്‌കാരം പിന്നീട്.
കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം
RECENT NEWS
Advertisment



























