കൊച്ചി: കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഗോഡൗണിലെ സർവീസ് ലിഫ്റ്റ് തകർന്നുവീണ് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. കളമശേരി വട്ടേക്കുന്നം മലേതൈക്കാവിന് സമീപം കാരാണിത്തറയിൽ നെടുമ്പുറത്ത് വീട്ടിൽ പി.കെ. നസീർ (48) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.15ന് ഉണിച്ചിറയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു സംഭവം.സി.ഐ.ടി.യു ഉണിച്ചിറ യൂണിറ്റിലെ ചുമട്ടുതൊഴിലാളിയാണ് നസീർ. കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് ഉപകരണങ്ങൾ കയറ്റിവിട്ട ലിഫ്റ്റ് റോപ്പ് പൊട്ടി വീഴുകയായിരുന്നു. താഴെ നിന്നിരുന്ന നസീറിന്റെ ദേഹത്താണ് ലിഫ്റ്റ് പതിച്ചത്. കളമശേരിയിൽ നിന്ന് അഗ്നിശമന സേനയെത്തി ലിഫ്റ്റ് ഉയർത്തി നസീറിനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























