അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ കുടുങ്ങിയ സുനിതാ വില്യംസിന്റെ മടക്കയാത്ര ഇനിയും വൈകും ; ആശങ്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികപ്പിഴവ് കാരണം അറുപതിലേറെ ദിവസമായി അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകും. നാലു ബഹിരാകാശസഞ്ചാരികളെയും കൊണ്ട് ഐ.എസ്.എസിലേക്കുള്ള സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം നാസ സെപ്റ്റംബർ 24-ലേക്കുനീട്ടിയതോടെയാണിത്. ക്രൂ-9 ഓഗസ്റ്റ് 18-ന് വിക്ഷേപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതിനുമുൻപായി സ്റ്റാർലൈനർ പേടകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും യാത്രികരെ തിരിച്ചെത്തിക്കാനും നാസ തിരക്കിട്ട ശ്രമം നടത്തിയിരുന്നു.

ഐ.എസുമായി ഘടിപ്പിച്ചിരിക്കുന്ന സ്റ്റാർലൈനറിനെ മാറ്റിയിട്ടുവേണം ക്രൂ-9 പേടകത്തെ നിലയവുമായി ഘടിപ്പിക്കാൻ. 28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തുടർച്ചയായി പരാജയപ്പെട്ടതും ഹീലിയം ചോർച്ചയുമാണ് ജൂൺ 14-ന് നിശ്ചയിച്ചിരുന്ന സുനിതയുടെ മടക്കയാത്രയെ അനിശ്ചിതത്വത്തിലാക്കിയത്. സെപ്റ്റംബർ 24-നുമുൻപായി സ്റ്റാർലൈനറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ സുനിതയെയും വിൽമോറിനെയും തിരികെ കൊണ്ടുവരേണ്ടിവരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...

വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ സംഭവം ; തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട്...

0
കൊല്ലം: കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയായ 26കാരനെ കാണാതായ...

പത്തനംതിട്ട നഗരസഭ ഓഫീസിലേക്ക് എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : തദ്ദേശ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്ക് എതിരെയും പത്തനംതിട്ട നഗരസഭ...