കര്‍ണാടക: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്ന ആര്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ നിഖില്‍ സൊസാലെയ്ക്ക് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ജൂണ്‍ നാലിനായിരുന്നു അതിദാരുണമായ അപകടം. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ജൂണ്‍ ആറിനായിരുന്നു പ്രത്യേക അന്വേഷണ സംഘം നിഖില്‍ സൊസാലെയെ അറസ്റ്റ് ചെയ്തത്. വിജയാഘോഷത്തിന്റെ ചുമതല ഏറ്റെടുത്തിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം ലഭിച്ചിട്ടുള്ളതായാണ് വിവരം. സൊസാലെയുടേത് അടക്കം മൂന്ന് പേരുടെയും പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം വ്യാഴാഴ്ച്ച ആര്‍സിബി ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂവരെയും വിട്ടയക്കാനും രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിക്കുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























