നിലമ്പൂർ‌ ഉപതെര‍ഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി – യുഡിഎഫ് ബന്ധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂർ‌ ഉപതെര‍ഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി – യുഡിഎഫ് ബന്ധത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അയാൾ  കാണിച്ച വഞ്ചനയുടെ ഭാഗമായി തെരഞ്ഞെടുപ്പ് വേണ്ടി വന്നുവെന്ന് പിണറായി പറഞ്ഞു. ചുങ്കത്തറ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ് പേരെടുത്തു പറയാതെ പിവി അൻവറിനേയും യുഡിഎഫിനെയും മുഖ്യമന്ത്രി വിമർശിച്ചത്. യുഡിഎഫ് അങ്കലാപ്പിലാണെന്ന് അവരുടെ നടപടികളിൽ നിന്ന് വ്യക്തമാണ്. സമൂഹത്തിലെ വലിയ ഒരു വിഭാഗം അകറ്റി നിർത്തിയ കൂട്ടരാണ് ജമാ അത്തെ ഇസ്ലാമി. പാണക്കാട് തങ്ങൾ മാധ്യമം പത്രത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ പോയിരുന്നോ?. ലീഗ് നേതൃത്വം ആലോചിക്കുന്നത് നന്നാകും. ജമാ അത്തെ ഇസ്ലാമിയെ കൊണ്ട് നടക്കുന്നവരും ലീഗ് നേതൃത്വവും ആലോചിക്കുന്നത് നന്നാകുമെന്നും പിണറായി പറഞ്ഞു.

കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്ന വിഭാഗം എൽഡിഫിനെ എതിർക്കുന്ന എല്ലാവരുടെയും സഹായം തേടുകയാണ്. അവസര വാദ നിലപാട് സ്വീകരിക്കുന്നു. ഇത്തരം ശക്തികളോട് അയവ് ഏറിയ സമീപനം നാടിന് ഗുണം ചെയ്യുമോ?. നാടിൻ്റെ നന്മയ്ക്ക് ഉതകുന്ന നിലപാടല്ലേ സ്വീകരിക്കേണ്ടത്. ലീഗ് നേതൃത്വം അറിയാതെ കോൺഗ്രസ് ഇത്തരം നിലപാട് സ്വീകരിച്ചു എന്ന് കരുതുന്നില്ല. നിൽക്കക്കള്ളി ഇല്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കുന്ന അവസര വാദ നിലപാടാണിത്. അവിശുദ്ധ ധാരണയും നീക്കുപോക്കും എൽഡിഎഫിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഒരു വിഘടന, വിഭാഗീയത, വർഗീയ ശക്തിയുടെയും പിന്തുണ എൽഡിഎഫിന് ആവശ്യമില്ലെന്നും പിണറായി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...