ഇട്ടിയപ്പാറയില്‍ വണ്‍വെ തെറ്റിച്ചു വന്ന പിക്കപ്പ് വാന്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു അപകടം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറയില്‍ വണ്‍വെ തെറ്റിച്ചു വന്ന പിക്കപ്പ് വാന്‍ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ ബാബുവിന് പരിക്കേറ്റു. അപ്രതീക്ഷിത ഇടിയില്‍ പിന്നാലെ എത്തിയ ഇരുചക്രവാഹനവും അപകടത്തില്‍ പെട്ടു. ഇട്ടിയപ്പാറ പോസ്റ്റോഫീസ് ജംങ്ഷനിലാണ് സംഭവം. കാവുങ്കല്‍ പടിയില്‍ നിന്നും ബൈപ്പാസ് റോഡിലേക്കു തിരിയാതെ വണ്‍വെ തെറ്റിച്ചു ഇട്ടിയപ്പാറ ജംങ്ഷനിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിത്യ സംഭവമാണ്. വണ്‍വെ തെറ്റിച്ചെത്തുന്ന വാഹനങ്ങള്‍ പോലീസ് പരിശോധന കര്‍ശനമല്ലാത്തതിനാല്‍ രക്ഷപെടാറാണ് പതിവ്. വണ്‍വെ കാര്യക്ഷമാക്കുമെന്ന് അധികൃതര്‍ ഇടക്കിടെ പറയുന്നുണ്ടെങ്കിലും അപകടങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...