ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ എട്ടേകാലിന് പെരുമാൾപുരത്താണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിക്ക് പുറകിൽ അതേ ദിശയിൽ സഞ്ചരിക്കുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. പുറകിലെ ലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

നാട്ടുകാരും പോലീസും ചേർന്ന് ഏറെ നേരം ശ്രമിച്ചാണ് പരിക്കേറ്റ മൂന്നുപേരെയും പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. പയ്യോളി സി.ഐ കെ.സി സുഭാഷ് ബാബു, കെ.സജീഷ്, കെ.ടി രാജേഷ്, വടകര കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...