കെ.എസ്‌.ആര്‍.ടി.സി യിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്‌.ആര്‍.ടി.സി.യിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ചേരും. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് യോഗം ചേരുക. ഗതാഗത മന്ത്രി ആന്‍റണി രാജു, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

കെ.എസ്‌.ആര്‍.ടി.സി യിലെ ശമ്പള പരിഷ്‌കരണം അനിശ്ചിതത്വത്തില്‍ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളി സംഘടനകള്‍ നവംബര്‍ 5 ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മിനിമം ചാര്‍ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ ബസ് സര്‍വ്വീസ് ഉടമകളും സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഷയവും യോഗത്തില്‍ ചര്‍ച്ചയാകും.

കെ.എസ്‌.ആര്‍.ടി.സി യിലെ ശമ്പളപരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം എംഡി വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പണിമുടക്കുമായി മുന്നോട്ട് പോകുമെന്നാണ് തൊഴിലാളി യുണിയനുകള്‍ അറിയിച്ചത്. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബര്‍ 5 , 6 തിയതികളിലും എംപ്‌ളോയീസ് സംഘ് നവംബര്‍ 5 നും പണിമുടക്കും.

ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷന്‍ നവംബര്‍ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്‌.ആര്‍.ടി.സി കടന്നുപോകുന്നത്. ഒക്ടോബര്‍ മാസം അവസാനത്തോട അടുക്കുമ്പോഴും കെ.എസ്‌.ആര്‍.ടി.സി യില്‍ ഈ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...