ഇടുക്കി പൂപ്പാറ അപകടം ; മരിച്ചവരുടെ എണ്ണം അഞ്ചായി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ജാനകി (55) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തില്‍ തിരുനെല്‍വേലി സ്വദേശികളായ പെരുമാള്‍, വള്ളിയമ്മ, സുശീന്ദ്രന്‍, സുധ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ടവരെ രാജകുമാരിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിരുന്നു. തമിഴ്നാട് തിരുനല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...

ബ്രഹ്മപുരം ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ പുനരാരംഭിക്കണമെങ്കിൽ തങ്ങൾക്ക് അനുകൂലമായ പുതിയ കരാർ...

0
കൊച്ചി: ബ്രഹ്മപുരത്ത് നിർമ്മാണം തടസ്സപ്പെട്ട ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റിന്റെ ജോലികൾ...

കോടികളുടെ വെള്ളി തട്ടിപ്പ് ആരോപണം ; വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം

0
ശ്രീനഗർ : ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച വെള്ളി...