കിളിമാനൂരിൽ ഓട്ടോയിൽ കാറിടിച്ച് 67കാരി മരിച്ചു ; ഏഴുപേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിളിമാനൂരില്‍ ഓട്ടോയില്‍ കാറിടിച്ച് 67കാരി മരിച്ചു. പെരുമാതുറ സ്വദേശിനി സമീമ(67) ആണ് മരിച്ചത്. എം.സി റോഡില്‍ കിളിമാനൂര്‍ മണലേത്ത്പച്ചയില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം.

ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന പെരുമാതുറ സ്വദേശികളായ സവാദ് (43,ഡ്രൈവര്‍), ശുഹൈബ് (69), സജി (45), സോഫി (41), ഷഹദാന (29), സ്വാലിഹ (7),സുബ്ഹാന്‍ (4) എന്നിവര്‍ക്ക് പരിക്കേറ്റു. കിളിമാനൂരില്‍ നിന്ന് നിലമേല്‍ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓട്ടോയില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളെജില്‍ എത്തിച്ചു. എന്നാല്‍ സമീമയുടെ ജീവന്‍ രക്ഷിയ്ക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...