എറണാകുളത്ത് വാഹനങ്ങളുടെ കൂട്ടയിടി ; നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചു തകര്‍ത്തത് 13 വാഹനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളത്ത് വാഹനങ്ങളുടെ കൂട്ടയിടി. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചുതകര്‍ത്തത് 13 വാഹനങ്ങള്‍. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എറണാകുളം ഫോര്‍ഷോര്‍ റോഡില്‍ ഫൈന്‍ ആര്‍ട്‌സ് ഹാളിനു സമീപമാണ് അപകടം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നടന്ന അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിലും കാറുകളിലും യാത്ര ചെയ്തവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മറ്റു വാഹനങ്ങളെ ഓവര്‍ടേക് ചെയ്തു വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ചെറു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും ഇടിച്ചു തകര്‍ത്ത ശേഷം ഒടുവില്‍ മരത്തില്‍ ഇടിച്ചാണ് ബസ് നിന്നത്. റോഡില്‍ തിരക്കേറിയ സമയത്തായിരുന്നു അപകടം. ഇടക്കൊച്ചിയില്‍ നിന്നു കാക്കനാട്ടേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ബസിന്റെ ബ്രേക്ക് പെഡല്‍ തകര്‍ന്നതായി ആര്‍ടിഒ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് നേരത്തെ തന്നെ പൊട്ടിയിരുന്നത് ആവാം എന്നാണ് വിലയിരുത്തല്‍. പോലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.

കോവിഡ് ലോക്ഡൗണ്‍ സമയത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിനു പിന്നാലെ അപകടമുണ്ടാക്കിയത് ആശങ്കയുയര്‍ത്തുന്നുണ്ട്. ബസിന്റെ പല ഭാഗങ്ങളും തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...