പാതയോരത്ത് മാലിന്യം തള്ളുന്നു : നടപടിയെടുക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂർ : ചാത്തന്നൂർ എസ്.എൻ.കോളേജ് റോഡിൽ വെട്ടിക്കുന്നുവിളഭാഗത്ത് മാലിന്യം തള്ളുന്നു. ശ്രീനഗർ റെസിഡന്റ്സ് അസോസിയേഷൻ ജങ്ഷനു മുൻവശത്തുള്ള റോഡിന്റെ ഇരുവശങ്ങളിലുമായാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. ഇറച്ചിക്കോഴി മാലിന്യവും ടീ പാർട്ടികൾക്കും മറ്റും ഉപയോഗിച്ചതിന്റെ ഭക്ഷണാവശിഷ്ടങ്ങളും പ്ലേറ്റുകളും മറ്റുമാണ് ചാക്കിൽക്കെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ചിരിക്കുന്നത്.

തെരുവുനായ്ക്കൾ ചാക്കുകെട്ടുകൾ കടിച്ചുകീറി മാലിന്യം റോഡിലാകെ കൊണ്ടിട്ടിരിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധം പരക്കുകയാണിപ്പോൾ.
ചാത്തന്നൂർ എസ്.എൻ.കോളേജ്, എസ്.എൻ.ട്രസ്റ്റ് സ്കൂൾ എന്നിവിടങ്ങളിലേക്കും ഉളിയനാട്, കോതേരി, വിളപ്പുറം ഭാഗത്തുനിന്ന്‌ ചാത്തന്നൂർ കുടുംബാരോഗ്യകേന്ദ്രം, മിനി സിവിൽ സ്റ്റേഷനിലെ നിരവധി സർക്കാർ ഓഫീസുകൾ, ചാത്തന്നൂർ സർക്കാർ ഐ.ടി.ഐ, കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ തുടങ്ങിയ ഭാഗങ്ങളിലേക്കും സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് ഇതുവഴി കടന്നുപോകുന്നത്. ദുർഗന്ധവും തെരുവുനായ്ക്കളുടെ ശല്യവും യാത്രികർക്കും പരിസരവാസികൾക്കും അസഹ്യമായിരിക്കുകയാണ്. മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പരിസരവാസികളുടെയും വഴിയാത്രികരുടെയും ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...