എരുമേലി: മുക്കട – പ്ലാച്ചേരി സംസ്ഥാനപാതയിൽ വീണ്ടുംവാഹനാപകടം. ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. മുണ്ടക്കയം കോരുത്തോട് പനയ്ക്കച്ചിറ സ്വദേശികളായ ഷിജോ, ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലും,ഷിജോയെ കാഞ്ഞിരപ്പള്ളി 26-മൈൽ മേരിക്യൂൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മണിയോടെയായിരുന്നു അപകടo. പ്ലാച്ചേരിയിൽ നിന്നും മുക്കടയിലേക്ക് വരികയായിരുന്ന ഓട്ടോയും, മുക്കടയിൽ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ട്രാവലറുമാണ് കൂട്ടിയിടിച്ചതെന്ന് മണിമല പോലീസ് പറഞ്ഞു. കല്യാണ ഓട്ടത്തിനായി വന്ന ടെമ്പോ ട്രാവലർ ആളുകളെ ഇറക്കി തിരികെ പോകുന്നതിനിടെയായിരുന്നു അപകടം.
ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment