പാലം പൊളിഞ്ഞിട്ടും ഊരാളുങ്കലിന് വീണ്ടും കരാര്‍ ; അനുവദിച്ചത് 20.75 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിര്‍മാണത്തിലിരുന്ന കൂളിമാട് കടവ് പാലം തകര്‍ന്നു വീണിട്ടും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സംഘത്തിന് വീണ്ടും 20.75 കോടിയുടെ കരാറിന് തുക അനുവദിച്ചു. ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിര നിര്‍മാണത്തിന്റെ തുക നല്കിയത് പൊതുമരാമത്തിന്റെ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്.

ഒരു കരാറുകാരന്‍ ഏറ്റെടുത്ത പണികളില്‍ അപാകമുണ്ടായാല്‍ ആ കരാറുകാരന് കീഴില്‍ നടക്കുന്ന എല്ലാ പൊതുമരാമത്ത് പണികളും നിര്‍ത്തിവയ്പ്പിക്കും. പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കും. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ കരാറുകാരനെ കരിമ്ബട്ടികയില്‍പ്പെടുത്തും. തുടര്‍ന്ന് സര്‍ക്കാരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുക്കാനാകില്ല. എന്നാല്‍ ഊരാളുങ്കലിന് വേണ്ടി ഈ നിയമങ്ങളെല്ലാം മാറ്റി. പാലം തകര്‍ന്നതിലെ പൊതുമരാമത്ത് വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. അതിനുമുമ്ബേയാണ് പുതിയ കരാര്‍.

ട്രഷറി വകുപ്പിന്റെ ആസ്ഥാന മന്ദിരം പണിയാന്‍ 15.44 കോടിക്കാണ് കരാര്‍. കൂടാതെ ഇന്റീരിയര്‍ വര്‍ക്ക്, ഫര്‍ണിച്ചര്‍, ഇഎല്‍വി വര്‍ക്ക്, റാമ്ബ് ഉള്‍പ്പെടെയുള്ളവയുടെ പ്രവൃത്തികള്‍ക്കായി 5.30 കോടിയുടെ കരാറും നല്കി. ടെന്‍ഡര്‍ ഇല്ലാതെയാണ് ഊരാളുങ്കലിന് കരാര്‍ നല്കുന്നത്. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് മുതല്‍ എല്ലാത്തരം പ്രവൃത്തികളും ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സഹകരണ സംഘത്തിന് പ്രത്യേകാനുമതി നല്കിയിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കുമ്ബോള്‍ മുന്‍ഗണന നല്കണമെന്ന ഊരാളുങ്കല്‍ മാനേജിങ് ഡയറക്ടര്‍ നല്കിയ അപേക്ഷ പരിഗണിച്ച്‌ സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് ശിപാര്‍ശ നല്കുകയായിരുന്നു. അത് സര്‍ക്കാര്‍ അംഗീകരിച്ചു. ട്രഷറി ആസ്ഥാന മന്ദിര നിര്‍മാണത്തിന് ഏപ്രില്‍ 20ന് ട്രഷറി ഡയറക്ടര്‍ സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് തുക അനുവദിച്ചത്.

പാലം പൊളിഞ്ഞതിന് പിന്നാലെ ബീമുകള്‍ ഉറപ്പിച്ച്‌ നിര്‍ത്തിയ ജാക്കിയുടെയും ക്രെയിനിന്റെയും തകരാറാണെന്ന് ന്യായീകരിച്ച്‌ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തന്നെ രംഗത്തെത്തിയിരുന്നു. പ്രാഥമിക വിവരം പോലും ആരായും മുമ്പേയായിരുന്നു ഊരാളുങ്കലിനെ മന്ത്രി ന്യായീകരിച്ചത്. സെക്രട്ടേറിയറ്റിലെ വിവാദമായ പെയിന്റിങ്ങും നിയമസഭയിലെ ശങ്കര നാരായണന്‍ തമ്പി ഹാള്‍ നിര്‍മാണവും ഊരാളുങ്കലിനായിരുന്നു. ഊരാളുങ്കല്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ പലതിലും ഗുണമേന്മയില്ലെന്ന ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...