കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍: പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ ആറു വയസുകാരന്‍ മരിച്ചു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോഷിയാര്‍പൂരിലെ ഗദ്രിവാല ഗ്രാമത്തിലാണ് ആറുവയസുകാരനായ കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

കളിക്കുന്നതിനിടെ തെരുവ് നായ്ക്കള്‍ ഓടിച്ചപ്പോള്‍ കുട്ടി കുഴല്‍ക്കിണറിന് മുകളിലുണ്ടായിരുന്ന ഉറപ്പില്ലാത്ത മൂടിയില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതിന് കുട്ടിയുടെ ഭാരം താങ്ങാന്‍ കഴിതായതോടെയാണ് അപകടം നടന്നത്. കിണറിന് നൂറടി താഴ്‌ച്ചയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിരുന്നു. ഒന്‍പത് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ജെ.സി.ബി ഉപയോഗിച്ച്‌ കുഴല്‍ക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...