പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി മേഖലയില്‍ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറുകളുടെ അപകടാവസ്ഥ പരിശോധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റാന്നി മേഖലയില്‍ സ്ഥിതിചെയ്യുന്ന ട്രാൻസ്ഫോർമറുകളുടെ അപകടാവസ്ഥ പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി  കെഎസ്ഇബി – കെ എസ് ടി പി ഉന്നതാധികാരികൾ സ്ഥലം സന്ദർശിച്ചു. കെഎസ്ടിപി റോഡ് നിർമ്മാണത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് റാന്നി എംഎൽഎ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ചെത്തോംകര, മന്ദമരുതി, മക്കപ്പുഴ, വലിയപറമ്പിൽ പടി, കാവുങ്കൽ പടി, പഴവങ്ങാടിക്കര സ്കൂൾപടി , ട്രഷറി പടി, എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ട്രാൻസ്ഫോമറുകളെ സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ നേരത്തെ പരാതിയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഒരു കമ്മീഷനെ വെച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇത് നടപ്പാക്കിയോ എന്ന് യോഗം പരിശോധിച്ചു. ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കുവാൻ സ്ഥലപരിമിതിയുടെ പ്രശ്നമാണ് അധികൃതർ ഉന്നയിച്ചത്. അവശേഷിക്കുന്ന ട്രാൻസ്ഫോമറുകൾ സുരക്ഷിത സ്ഥാനത്ത് ആക്കുന്നതിനാണ് വകുപ്പ് തല പരിശോധന നടത്താൻ ആവശ്യപ്പെട്ടത്.  ഇട്ടിയപ്പാറ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കെഎസ്ടിപി കരാറുകാരൻ നിക്ഷേപിച്ചിരിക്കുന്ന മണ്ണ് അഞ്ച് ദിവസത്തിനകം നീക്കം ചെയ്യാൻ നിർദ്ദേശം നൽകി.

കോഴഞ്ചേരിക്ക് പോകുന്ന ബസുകൾ ബ്ലോക്ക് പടിയിൽ സംസ്ഥാന പാതയോരത്തു തന്നെ നിർത്തി ആളെ കയറ്റാനും ഇറക്കാനും നടപടി സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി. കൂടാതെ ഇവിടെ സിഗ്നൽ ലൈറ്റും സ്ഥാപിക്കും . ഉതിമൂട്ടിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ക്യാമറ സ്ഥാപിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ഇതുകൂടാതെ ഉയരം കുറഞ്ഞ ഉതിമൂട് പിഐപി കനാലിന്റെ അടിയിൽ വാഹനങ്ങൾ തട്ടാതിരിക്കാൻ മറുഭാഗത്തും വേണ്ട നടപടി സ്വീകരിക്കും. ഉതിമൂട് ജംഗ്ഷനിൽ നിന്നും കുമ്പളാംപൊയ്ക റോഡ് തിരിയുന്ന ഭാഗത്തെ ഓടയുടെ പ്രശ്നം ഉടൻതന്നെ പരിഹരിക്കും. കൂടാതെ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കെഎസ്ടിപി അധികൃതർ മാറ്റി സ്ഥാപിക്കും. ഇതിന്റെ പരിപാലനം റാന്നി പഞ്ചായത്ത് നിർവ്വഹിക്കും.

പെരുമ്പുഴ സ്റ്റാൻഡിൽ ബസ്സുകൾ കയറുന്നതിനും ഇറങ്ങുന്നതിനും സൂചനാ ബോർഡുകൾ സ്ഥാപിക്കും. ബസ്സുകൾ സ്റ്റാൻഡിന് വെളിയിൽ സംസ്ഥാന പാതയോരത്ത് നിർത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുന്നതിനും വൺവേ തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും പോലീസിന് നിർദ്ദേശം നൽകി. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത അനിൽകുമാർ , കെ ആർ പ്രകാശ്, വൈസ് പ്രസിഡന്റ് പി എസ് സതീഷ് കുമാർ , തഹസിൽദാർ പി ഡി സുരേഷ് കുമാർ , കെ എസ് ടിപി സൂപ്രണ്ടിംഗ് എൻജിനീയർ എൻ ബിന്ദു, എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ, റാന്നി സർക്കിൾ ഇൻസ്പെക്ടർ എം ആർ സുരേഷ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ബി ജെ പിയുടെ പുതിയ ദേശീയ ഭാരവാഹികൾക്ക് ആശംസകളുമായി പ്രധാനമന്ത്രി...

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് തന്നെ സർക്കാർ എങ്ങോട്ടാണ് പോകുന്നതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി.എ. മുഹമ്മദ്...

0
കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെ പി.എ....

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...