എരുമേലിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : എരുമേലിക്കു സമീപം ചരളയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പഴവങ്ങാടി മക്കപ്പുഴ സ്വദേശിയായ ഗൃഹനാഥന്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മക്കപ്പുഴ സ്വദേശി ലതാസദനത്തില്‍ പരേതനായ കുട്ടപ്പന്‍ ആചാരിയുടെ മകന്‍ സന്തോഷ് കുമാര്‍ (48)ആണ് മരിച്ചത്. പമ്പാവാലി സ്വദേശിയായ ജോമോനാണ് ഗുരുതരമായി പരിക്കേറ്റത്. പ്രാഥമിക ശുശ്രൂഷ നൽകി ശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8.30ന് എരുമേലി മുണ്ടക്കയം പാതയിലെ ചരളയില്‍ ആയിരുന്നു അപകടം.

ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബുള്ളറ്റിൽ സഞ്ചരിച്ച സന്തോഷ് കുമാര്‍ ജോലിക്കായി പോവുകയായിരുന്നു. അപകടം നടന്നപ്പോൾ അതു വഴി വന്ന കാർ യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം എരുമേലി ആശുപത്രിയിലും പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എരുമേലി എസ് എച്ച് ഒ മനോജ് മാത്യു , എസ്.ഐ എം.എസ് അനീഷ് എന്നിവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ.മാതാവ്: ശാന്തമ്മ.ഭാര്യ: സുനിത.മകന്‍: വൈശാഖ്.സംസ്ക്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...