ചേര്‍ത്തല തങ്കിക്കവലയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : തങ്കിക്കവലയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേരടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. കരുനാഗപള്ളി ചെറിയഴീക്കല്‍ വെള്ളനാതുരുത്തില്‍ ബാലകൃഷ്ണന്‍ (50), ഭാര്യ രാധാമണി (44), വിനീത് (20), സുധീഷ് (22), വിജീഷ (4), നിരഞ്ജന്‍ (2), ഡ്രൈവര്‍ രതീഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു അപകടം. ബാലകൃഷ്ണന്റ പേരക്കുട്ടിയ്ക്ക് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ചോറ് കൊടുത്ത ശേഷം തിരിച്ച്‌ കരുനാഗപ്പള്ളിയിലേയ്ക്ക് വരുമ്പോള്‍ തങ്കിക്കവലയ്ക്ക് സമീപം വച്ച്‌ വാഹനത്തിന്റെ മുന്‍ വശത്തുള്ള ടയര്‍ പഞ്ചറായാതിനെ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നു.

ഡിവൈഡറില്‍ ഉണ്ടായിരുന്ന ഇലക്‌ട്രിക് പോസ്റ്റ് ഇടിച്ച്‌ തകര്‍ത്ത് വലതുവശത്തെ റോഡിലേയ്ക്ക് മുന്ന് പ്രാവശ്യം മറഞ്ഞതിന് ശേഷമാണ് കാര്‍ നിന്നത്. ചില്ല് തകര്‍ന്ന വശങ്ങളിലൂടെ രാധാമണിയും വിജീഷയും റോഡിലേയ്ക്ക് തെറിച്ച്‌ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരാണ് ആദ്യരക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ ചേര്‍ത്തല താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാധാമണിയുടെ പരിക്ക് സാരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...