റാബിഖിൽ വാഹനാപകടം : കൊല്ലം സ്വദേശിയും നേപ്പാൾ പൗരനും മരിച്ചു

For full experience, Download our mobile application:
Get it on Google Play

യാംബു : റാബിഖില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മലയാളിയും നേപ്പാള്‍ പൗരനും മരിച്ചു. കൊല്ലം പുത്തൂര്‍ തെക്കുംഞ്ചേരി പൂമംഗലത്തുവീട്ടിലെ ബാലകൃഷ്ണന്‍ (37) ആണ് മരിച്ച മലയാളി. യാംബുവിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകനെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച്‌ മടങ്ങുമ്പോഴാണ് വാഹനം അപകടത്തില്‍പെട്ടത്. ബാലകൃഷ്‌ണനായിരുന്നു വാഹനം ഓടിച്ചത്​. നിയന്ത്രണംവിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത്​ മരിച്ചു. വാഹനത്തില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

റാബിഖിലും യാംബുവിലുമായി 10 വര്‍ഷത്തോളം വിവിധ കമ്പനികളില്‍ ജോലി ചെയ്തിരുന്ന ബാലകൃഷ്ണന്‍ ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള അല്‍ദോസരി യൂണിറ്റ് അംഗമായിരുന്നു. പരേതനായ പൂമംഗലത്തുവീട്ടിലെ സുബ്രന്‍ ആണ് പിതാവ്. അമ്മ: കൃഷ്ണമ്മ ലക്ഷ്‌മി. ഭാര്യ: രാധ ബാലകൃഷ്ണന്‍. മക്കള്‍: ബിബിന്‍ കൃഷ്ണ, അമല്‍ കൃഷ്ണ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ‘അബൂ ബുശൈത്ത്’ കമ്പനി അധികൃതരും യാംബുവിലെയും റാബിഖിലേയും കെ.എം.സി സി, നവോദയ എന്നീ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...