കണ്ണൂര്‍ : കണ്ണൂര്‍ – മട്ടന്നൂര്‍ സംസ്ഥാന പാതയിലുണ്ടായ വാഹന അപകടത്തില്‍ കണ്ണൂര്‍ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരനായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. മുണ്ടേരി പടന്നോട്ട് ഏച്ചൂര്‍ കോട്ടംറോഡില്‍ മലയന്‍ചാല്‍ ഹൗസില്‍ ബാലകൃഷ്ണന്റെയും രമണിയുടെയും മകന്‍ എം.സി ബിജുവാണ് (38) മരിച്ചത്. വ്യാഴാഴ്‌ച്ച രാത്രി ഒന്‍പതു മണിയോടെ എളയാവൂര്‍ സഹകരണബാങ്കിനു സമീപം വെച്ചു അപകടത്തില്‍ കൊല്ലപ്പെട്ടത്. ബിജു സഞ്ചരിച്ച ബൈക്കില്‍ ഒരു കാര്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നാട്ടുകാര്‍ കണ്ണുര്‍ എകെജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇടിച്ചിട്ട വാഹനത്തിനായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി. പരിശോധനയടക്കം ഇന്ന് നടക്കും. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ : ജിതിന. മക്കള്‍ : ആത്മിക, അലംകൃത. സഹോദരങ്ങള്‍ : ഷൈജു, ഷിജു.
വാഹന അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടു ; നിര്‍ത്താതെ പോയ വാഹനത്തിനായി അന്വേഷണം
- Advertisment -
Recent News
- Advertisment -
Advertisment