വട്ടിയൂർക്കാവിൽ ഫ്ലോർ മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ യുവാവിന്റെ കൈ കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഫ്ലോർ മില്ലിലെ ജോലിക്കിടെ യന്ത്രത്തിൽ യുവാവിന്റെ കൈ കുടുങ്ങി. ഇന്ന് പുലർച്ചെ നാല് മണിയോടെ അറപ്പുരയിലെ മില്ലിൽ അരി അരയ്ക്കുന്നതിനിടെയാണ് യുവാവിന്റെ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. വട്ടിയൂർക്കാവ് സ്വദേശി ബിനു ലാൽ (29) ആണ് അപകടത്തിൽപ്പെട്ടത്. യന്ത്രത്തിനുള്ളിലേക്ക് അബദ്ധത്തിൽ കൈ കുടുങ്ങിയതോടെ നിലവിളിച്ച ബിനുലാലിനെ ഒപ്പം ജോലി ചെയ്തിരുന്നവർ മെഷീൻ ഓഫ് ചെയ്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കൈ മെഷീനിലുള്ളിലേക്ക് കുടുങ്ങിയിരുന്നതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് ഉടൻ തന്നെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പാഞ്ഞെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏകദേശം അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ യന്ത്രത്തിന്റെ  ഒരു ഭാഗം മുറിച്ചുമാറ്റിയാണ് വേദനയാൽ പുളഞ്ഞിരുന്ന യുവാവിന്റെ കൈ പുറത്തെടുക്കാനായത്. പിന്നാലെ സേനാംഗങ്ങൾ തന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എല്ലിന് പൊട്ടലുള്ളതിനാൽ ബിനുലാൽ ചികിത്സയിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ കോളേജ് വിദ്യാർഥികളുടെ പിജി കെട്ടിടം തകർന്നു വീണ് അപകടം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

0
ന്യൂഡൽഹി : : തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപം കെട്ടിടം...

കയ്പമംഗലം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിലാണെന്ന് തമിഴ്നാട്...

0
ചെന്നൈ: കയ്പമംഗലത്ത് എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കാൻ പാടില്ലായിരുന്ന...

തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ രാഷ്ട്രീയ സ്ഥലം മാറ്റങ്ങൾ തുടർന്ന് സർക്കാർ....