വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങി ; 22 വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : വെള്ളം കുടിക്കുന്നിതിനിടെ അബദ്ധത്തില്‍ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റുവെന്നും ഉടനെ തന്നെ ശ്വാസ തടസം അനുഭവപ്പെട്ട് അതീവ ഗുരുതരാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ച ശേഷം ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്.

സംഭവത്തില്‍ ബെറാസിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരിച്ചയാളുടെ സഹോദരനാണ് പോലീസില്‍ പരാതി നല്‍കിയത്. ബെറാസിയയിലെ മന്‍പുറ ചക് ഗ്രാമത്തില്‍ താമസിക്കുന്ന ഹിരേന്ദ്ര സിങ് എന്ന 22 വയസുകാരനാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കര്‍ഷക തൊഴിലാളിയായിരുന്ന ഇയാള്‍ ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ച ശേഷം വെള്ളം കുടിച്ചപ്പോഴായിരുന്നു സംഭവം. ഗ്ലാസിലെ വെള്ളത്തില്‍ തേനീച്ചയുണ്ടായിരുന്നു. ഇത് യുവാവ് കണ്ടില്ല. വെള്ളം കുടിച്ചതിന് പിന്നാലെ ഇയാള്‍ക്ക് ശ്വാസ തടസം അനുഭവപ്പെട്ടു എന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. നാല് ജില്ലകളിൽ...

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിച്ചവരെ പിടികൂടാനായത് വലിയ നേട്ടം ; കണ്ണൂർ ഡിസിസി പ്രസിഡൻ്റ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പരിഹസിക്കുന്നവരെ കൃത്യമായ അന്വേഷണത്തിലൂടെ പിടിക്കാന്‍ കഴിഞ്ഞത് വലിയ...

സമുദ്ര നിരീക്ഷണം ; സ്മാർട് ഒബ്സർവർ ബോട്ടുമായി ഖത്തർ

0
ദോഹ: സമുദ്ര പരിസ്ഥിതി നിരീക്ഷണം ശക്തമാക്കാൻ സ്മാർട്ട് ഒബ്സർവർ ബോട്ട് അവതരിപ്പിച്ച്...

വടകര എംഡിഎംഎ കേസ് : പ്രതി കീര്‍ത്തനയ്‌ക്കെതിരെ കൂടുതല്‍ തെളിവുകൾ കണ്ടെത്തി പോലീസ്

0
വടകര : എം.ഡി.എം.എ കേസില്‍ പിടിയിലായ അധ്യാപിക കീര്‍ത്തനയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി...