പുനലൂർ – മൂവാറ്റുപുഴ പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു : ഉതിമൂട് മുതൽ പ്ലാച്ചേരി വരെ അപകട പരമ്പര

For full experience, Download our mobile application:
Get it on Google Play

റാന്നി : ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ഉതിമൂട് മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗം മരണക്കെണിയായി മാറിയിരിക്കുകയാണ്. ശനിയാഴ്ച നടന്ന അപകടത്തില്‍ രണ്ട് ജീവനുകൾ കൂടി പാതയിൽ പൊലിഞ്ഞതോടെ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റബ്ബറൈസ്ഡ് ചെയ്തതോടെ വാഹനങ്ങളുടെ വേഗത വർദ്ധിച്ചതാണ് പ്രധാന വില്ലനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളവുകളിലും ഇറക്കങ്ങളിലും നിയന്ത്രണം വിടുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. മെച്ചപ്പെട്ട റോഡ് സൗകര്യം ദുരുപയോഗം ചെയ്ത് വാഹനങ്ങൾ അമിതവേഗതയിൽ പായുന്നു. പ്രധാന ജംഗ്ഷനുകളിലും വളവുകളിലും ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ ഇല്ല. പാതയോരത്തെ അശാസ്ത്രീയമായ പാർക്കിംഗ് കാഴ്ച മറയ്ക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നു. ഇന്നലെ നടന്ന അപകടവും പ്രദേശവാസികളെ കുറച്ചൊന്നുമല്ല ഭീതിയിലാഴ്ത്തിയിരിക്കുന്നത്.

പ്ലാച്ചേരിയിൽ ഇരുചക്ര വാഹനവും മിനിവാനും തമ്മിൽ കൂട്ടിയിടിച്ചാണ് മരണങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം ചെറുതും വലുതുമായ അപകടങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ​”റോഡ് നന്നായാൽ യാത്ര സുഖകരമാകുമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാൽ ഇപ്പോൾ റോഡിലിറങ്ങാൻ തന്നെ പേടിയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. വാഹനങ്ങളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന പരിശോധന വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആധുനിക രീതിയിലുള്ള സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കുന്നത് അമിതവേഗത കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...