പൂര്‍ണ്ണമായി ഇന്റര്‍ലോക്ക് കട്ടകള്‍ പാകാത്ത റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: കോന്നി താലൂക്ക് ആശുപത്രിപടി ആര്‍ വി എച്ച് എസ് സ്‌കൂള്‍ റോഡില്‍ പൂര്‍ണ്ണമായും ഇന്റര്‍ലോക്ക് കട്ടകള്‍ പാകാത്തത് അപകടകെണിയാകുന്നു. കഴിഞ്ഞ ദിവസമാണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇവിടെവെച്ച് അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റത്. നേരത്തെയും നിരവധി ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. റോഡില്‍ ഇനി കുറച്ച് ഭാഗം മാത്രമാണ് കട്ടകള്‍ പാകാനുള്ളത്. കട്ടകള്‍ പാകുവാനുള്ള ഭാഗത്ത് കോന്നി താലൂക്ക് ആശുപത്രി ഭാഗത്ത് നിന്നും വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെടുന്നത്. മാത്രമല്ല കാറുകളുടെ അടിഭാഗം റോഡില്‍ ഉരയുന്നതും പതിവാണ്.

കൂടാതെ വീതി കുറവായതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനും ബുദ്ധിമുട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇഴഞ്ഞാണ് നീങ്ങിയത്. തുകയുടെ അപര്യാപ്തതയും റോഡ് നവീകരണത്തെ വൈകിപ്പിച്ചിരുന്നു. റോഡിന്റെ ഒരുഭാഗത്ത് ഉയര്‍ന്നു നില്‍ക്കുന്ന ഓടയുടെ മുകളില്‍ കൂടി ആണ് ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുന്നത്. മാസങ്ങളായി ഈ അവസ്ഥ തുടരുന്നു. മഴ പെയ്യുമ്പോള്‍ റോഡില്‍ വെള്ളം കയറുന്നതും പതിവാണ്. പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിന്നും ചന്ദനപ്പള്ളി റോഡിലേക്ക് കയറുവാന്‍ ഉള്ള എളുപ്പ മാര്‍ഗം കൂടി ആണ് ഈ റോഡ്. കോന്നി പഞ്ചായത്ത് ആണ് റോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ പണം തികയില്ല എന്നാണ് പഞ്ചായത്തിന്റെ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...