കൊക്കാത്തോട്ടില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: കൊക്കാത്തോട് കാഞ്ഞിരപ്പാറയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്നിപ്പടക്കം കടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൊക്കാത്തോട് കാഞ്ഞിരപ്പാറയിലെ വനമേഖലയിലെ തോട്ടില്‍ ആണ് പത്ത് വയസ്സ് പ്രായമുള്ള കൊമ്പനാനയെ ചരിഞ്ഞ നിലയില്‍ വനപാലകര്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി വനപാലകരുടെ നിരീക്ഷണത്തില്‍ ആയിരുന്നു ആന.

നടുവത്തുമൂഴി ഫോറെസ്റ്റ് റേഞ്ചില്‍ കരിപ്പാന്‍തോട് ഫോറസ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം നടന്നത്. വനത്തിലെ തോട്ടില്‍ ആണ് ജഡം കണ്ടെത്തിയത്. കോന്നി ഫോറെസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ ശ്യാം ചന്ദ്രന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം മറവ് ചെയ്തു. പന്നിപ്പടക്കം കടിച്ചതിനെ തുടര്‍ന്ന് കീഴ്താടി എല്ലുകള്‍, പല്ല് എന്നിവ പൊട്ടിയ നിലയില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ ശ്യാം ചന്ദ്രന്‍ പറഞ്ഞു. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ജഡം മറവ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് വൈദ്യുതി രംഗത്തെ സ്വകാര്യവൽക്കരണം : പിണറായി വിജയൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കക്ഷിരാഷ്ട്രീയത്തിനതീതമായി പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന്...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചൂടേറുന്നു; പൗരന്മാർക്കായി വമ്പൻ സാമ്പത്തിക വാഗ്ദാനവുമായി ട്രംപിന്റെ പ്രഖ്യാപനം

0
വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം...

നെടുമ്പാശേരിയിൽ രാത്രി കാറിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസ് ; ഒരാൾ കൂടി പിടിയിൽ

0
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ രാസലഹരി പിടികൂടിയ കേസിൽ ഒരാൾ കൂടി...

എച്ച്-1ബി വിസ ചട്ടങ്ങളിൽ കർശന മാറ്റങ്ങളുമായി യു.എസ് ഭരണകൂടം ; ഗ്രേസ് പിരീഡ് വെട്ടിക്കുറച്ചത്...

0
വാഷിങ്ടണ്‍: എച്ച്-1ബി വിസ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള പദ്ധതിയുമായി ട്രംപ് ഭരണകൂടം....