‘യു ഡി എഫ് ഭരണത്തിൽ വന്നാൽ അടിപിടിയാകും; എന്റെ കണക്ക് അനുസരിച്ച് എൽ ഡി എഫ് ജയിക്കും’ ; വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ചെറിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി നടേശൻ. പാവപ്പെട്ടവർക്കായി സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ പ്രത്യേകിച്ച് 60 ലക്ഷത്തോളം പേർക്ക് നൽകുന്ന ക്ഷേമ പെൻഷൻ തുടങ്ങിയവ എൽഡിഎഫിന് അനുകൂലമായ പ്രതിഫലനം ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കാര്യങ്ങൾ പഠിച്ച ശേഷമാണ് ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫ് അധികാരത്തിൽ വന്നാൽ മുന്നണിയിൽ വലിയ കലഹങ്ങൾക്കും “അടിപിടി”ക്കും സാധ്യതയുണ്ടെന്ന് ഠേഅഹം വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവർ തമ്മിൽ വലിയ മത്സരമാണ് നടക്കുന്നത്. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതും ഈ അധികാരത്തർക്കത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണു

0
പാലക്കാട്: പാലക്കാട് വള്ളിക്കോട് പാലക്കാപ്പറമ്പിൽ നിർമ്മാണത്തിരുന്ന രണ്ടുനില വീട് തകർന്നുവീണത്...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപണം

0
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം...

മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം

0
തൃശൂർ: മാള പള്ളിപ്പുറത്ത് വീട്ടുകിണറ്റിൽ അജ്ഞാതന്റെ മൃതദേഹം. തൃശൂർ മാള പള്ളിപ്പുറത്ത്...