നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ പാഴാക്കിയതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

വാളയാര്‍: കേന്ദ്ര നാളികേര വികസന ബോര്‍ഡ് നാളികേരവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് അനുവദിച്ച തുകയില്‍ 8.73 കോടി രൂപ കേരളം പാഴാക്കിയതായി റിപ്പോർട്ടുകൾ. തെങ്ങ് പുനരുദ്ധാരണത്തിനും പ്രദര്‍ശനത്തോട്ടം ഒരുക്കാനുമായുള്ള പദ്ധതിക്കായി 2017 മുതല്‍ 2022 വരെ അനുവദിച്ച 39.14 കോടിയില്‍ 30.41 കോടി മാത്രമാണ് കേരളം ചെലവഴിച്ചത്. ഈ കാലയളവില്‍ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട് 77.49 കോടിയും കര്‍ണാടകം 62.43 കോടിയും ആന്ധ്രപ്രദേശ് 41.62 കോടിയും ചെലവഴിച്ചതായാണ് കണക്കുകള്‍. സംസ്ഥാനത്ത് 7,65,440 ഹെക്ടറിലാണ് നാളികേരക്കൃഷി. കര്‍ണാടകയില്‍ 6,04,230 ഹെക്ടറിലും തമിഴ്നാട്ടില്‍ 4,46,150 ഹെക്ടറിലും ആന്ധ്രയില്‍ 1,06,000 ഹെക്ടറിലും നാളികേരക്കൃഷിയുണ്ട്.

കേര ഗ്രാം എന്ന പേരിലാണ് കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നത്.രൂപരേഖ തയ്യാറാക്കിയ പദ്ധതികള്‍ക്ക് തുക ചെലവഴിച്ചെന്നും സംസ്ഥാനത്തെ സാഹചര്യത്തിന് യോജിക്കാത്ത മാനദണ്ഡങ്ങളും വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നതിനാലാണ് തുക പൂര്‍ണമായി ചെലവഴിക്കാനാവാതെ വന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. കൊവിഡ് കാലത്തും പ്രളയ കാലത്തും പദ്ധതിനടത്തിപ്പിന് തടസം നേരിടുകയും ചെയ്തിരുന്നു.പദ്ധതികളും ഫണ്ടും നേടിയെടുക്കുന്നതിലും നാളികേരക്കൃഷി വ്യാപിപ്പിക്കുന്നതിലും കേരളം ഒഴികെയുള്ള മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിലാണ്. ഇവര്‍ ഉത്പാദിപ്പിക്കുന്ന നാളികേരത്തില്‍ വലിയൊരു ഭാഗം ഇളനീരായാണ് വിറ്റഴിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....