ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചു ; മനുഷ്യാവകാശ കമ്മിഷൻ നാഥനില്ലാത്ത അവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജസ്റ്റിസ് മണികുമാർ ചെയർമാൻ പദവി ഏറ്റെടുക്കാൻ വിസമ്മതിച്ചത് സർക്കാരിനെ അറിയിക്കാത്തത് മനുഷ്യാവകാശ കമ്മിഷനെ നാഥനില്ലാത്ത അവസ്ഥയിലാക്കി. ചെയർമാനാകാൻ താത്പര്യമില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും ഗവർണറെയും മണികുമാർ അറിയിച്ചെങ്കിലും നിയമനശുപാർശ നൽകിയ സർക്കാരിന് ഇക്കാര്യത്തിൽ കേട്ടറിവേയുള്ളൂ. അതുകൊണ്ടുതന്നെ മനുഷ്യാവകാശ കമ്മിഷന് ചെയർമാൻ എന്നുവരുമെന്ന മാസങ്ങളായുള്ള ചോദ്യത്തിന് ഇനിയും ഉത്തരമില്ല. നാഥനില്ലാതായത് കമ്മിഷന്റെ പ്രവർത്തനത്തെത്തന്നെ ബാധിക്കുന്നുണ്ട്. ജസ്റ്റിസ് ആന്റണി ഡൊമിനിക് 2023 ഓഗസ്റ്റിൽ വിരമിച്ചശേഷം കമ്മിഷന് സ്ഥിരം ചെയർമാനില്ല.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് മണികുമാറിനെ ചെയർമാനായി നിയമിക്കാൻ ഗവർണർക്ക് ശുപാർശ ചെയ്തെങ്കിലും പരാതിയെത്തുടർന്ന് നിയമന ഫയലിൽ രാജ്ഭവൻ തീരുമാനമെടുത്തിരുന്നില്ല. ജഡ്ജിയായിരിക്കെ പലകേസുകളിലും സർക്കാരിന് അനുകൂലനിലപാട് എടുത്തെന്നായിരുന്നു പരാതിയിൽ ഉയരുന്ന ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...