നടി പാര്‍വ്വതി നമ്പ്യാരും വിനീത് മേനോനും വിവാഹിതയായി ; രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിനീത് മേനോന്‍ ആണ് വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദിലീപ് ചിത്രത്തില‌ൂടെ മലയാള സിനിയിലെത്തിയ നടിയാണ് പാര്‍വ്വതി. ലാല്‍ ജോസ് സംവിധാനം ചെയ്ത “ഏഴു സുന്ദര രാത്രികള്‍” എന്ന സിനിമയില പാ‌ര്‍വ്വതിയുടെ ആന്‍ എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് രഞ്ജിത്ത് ചിത്രം “ലീല” കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറി. പുത്തന്‍ പണം,​ മധുരരാജ തുടങ്ങി പത്തോളം സിനിമകളില്‍ പാര്‍വ്വതി വേഷമിട്ടു. ജയറാം നായകനാവുന്ന പട്ടാഭിരാമനാണ് ഒടുവില്‍ അഭിനയിച്ച ചിത്രം. പാര്‍വ്വതിയുടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “ഇന്ന് എന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ് എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം” എന്നാണ് പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...