നാലര വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മുപ്പത് വര്‍ഷത്തിനു ശേഷം പ്രതിക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മുപ്പത് വര്‍ഷം മുന്‍പുള്ള കൊലപാതക കേസില്‍ പ്രതിക്ക് ജീവപര്യന്തം. നാലര വയസ്സുകാരി കൊല്ലപ്പെട്ട കേസില്‍ മൂന്നാര്‍ ദേവികുളം സ്വദേശി ബീന എന്ന ഹസീനയ്ക്കാണ് 30 വര്‍ഷത്തിനു ശേഷം കോഴിക്കോട് കോടതി ശിക്ഷ വിധിച്ചത്.
കേസിലെ ഒന്നാം പ്രതി ഗണേശന്‍ ഒളിവിലാണ്. 1991 നവംബര്‍ 21 നാണ് നാലര വയസ്സുകാരിയെ ബീനയും ഗണേഷനും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്.  മഞ്ജു എന്ന എറണാകുളം സ്വദേശിയില്‍ നിന്നും വളര്‍ത്താനായി കുട്ടിയെ വാങ്ങിയതായിരുന്നു ഇരുവരും. തുടര്‍ന്ന് കോഴിക്കോടുള്ള വിവിധ ലോഡ്ജുകളില്‍ വെച്ച്‌ ഗണേഷനും ബീനയും ചേര്‍ന്ന് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കോഴിക്കോട് ടൗണ്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി ബീനയുമാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പിന്നിട് ഒളിവില്‍ പോയി. രണ്ടു വര്‍ഷം മുന്‍പാണ് ബീന വീണ്ടും പോലീസിന്റെ പിടിയിലാവുന്നത്.  പ്രതിയെ പിടികൂടിയ ശേഷം വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തി കരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ജോജു സിറിയക്ക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ...

0
മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ വിപണിയിൽ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളുമായി ടൊയോട്ട

0
നിലവിലെ ലിഥിയം അയോൺ ബാറ്ററികൾക്ക് പകരം ഒറ്റ ചാർജിൽ ആയിരത്തിലധികം കിലോമീറ്റർ...

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി

0
കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ...