തിരുവനന്തപുരം : പോലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാല മോഷണക്കേസില്‍ അറസ്റ്റിലായ കുഞ്ഞുമോനാണ് ആര്യാനാട് പോലീസ് സ്റ്റേഷനിലെ സെല്ലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മാസം മുന്‍പ് നടന്ന മാല മോഷണത്തിലാണ് കുഞ്ഞുമോനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് സ്റ്റേഷനിലെ ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. ഇതോടെ, പ്രതി കുഞ്ഞുമോന്‍ പോലീസിനെതിരെ തിരിഞ്ഞു. തന്നെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ബഹളമുണ്ടാക്കി. ഇതിന് പിന്നാലെ, സെല്ലിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസുകാര്‍ ഓടിയെത്തി ടൈല്‍ പിടിച്ചു വാങ്ങി പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു.
പോലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
RECENT NEWS
Advertisment