തിരുവനന്തപുരം : പാപ്പനംകോട് പൂഴിക്കുന്നിൽ പ്രവർത്തിക്കുന്ന സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ ആളെ പിടികൂടി പോലീസ്. സംഭവത്തിൽ മാർത്താണ്ഡം സ്വദേശി ജസീം(29) ആണ് അറസ്റ്റിലായത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പരത്തിയ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പൂഴിക്കുന്ന് ജങ്ഷന് സമീപമുള്ള സ്ഥാപനത്തിൽ ശനിയാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. കടയിൽ ഉണ്ടായിരുന്ന 52,000 രൂപയും മൊബൈൽ ഫോണും ആണ് നഷ്ടമായത്. മുഖം തുണികൊണ്ട് മറച്ചെത്തിയാണ് ജസീം മോഷണം നടത്തിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി പതിഞ്ഞിരുന്നു പിന്നാലെ നേമം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേമം പോലീസ് സ്റ്റേഷൻ പരിധിയിലെ പല കടകളിലും ഈഹാരത്തിൽ മോഷണശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പ് പാപ്പനംകോട് തുക്കുവിളയ്ക്ക് സമീപത്തെ ടെക്സ്റ്റൈൽസ് സ്ഥാപനത്തിലും ബ്യൂട്ടി പാർലറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽനിന്ന് തുണികളും പണവും നഷ്ടപ്പെട്ടതായും വിവരമുണ്ട്. ഈ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന എന്നതാണ് നിലവിലെ സംശയം. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




























