ഭീകരവാദത്തിനെതിരെ ഇന്ത്യ പിന്തുടരുന്നത് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യ പിന്തുടരുന്നത് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവാദം, ഭീകരവാദ ഫണ്ടിംഗ്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുമായി ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന ആദ്യ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ ഉൾക്കടൽ തീരത്തുള്ള ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട കൂട്ടായ്‌മയാണ് ബിംസ്റ്റെക്.

‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലൂന്നിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു. സമാധാനത്തോടും സഹവർത്തിത്വത്തോടും മനുഷ്യരാശിയുടെ ക്ഷേമത്തോടും എന്നും ഇന്ത്യ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഒരു രാജ്യത്തെയും ആക്രമിക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ ശ്രമിച്ചിട്ടില്ല. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും അതിർത്തി സുരക്ഷയെയും മാനിച്ചുകൊണ്ട് സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിംസ്റ്റെക് രാജ്യങ്ങളിൽ ഭീകരവാദ സംഘങ്ങൾ താവളമടിക്കാനോ, ഭീകരരർക്ക് പരിശീലനം നൽകാനോ, ഭീകരപ്രവർത്തനത്തിന് വിഭവങ്ങൾ സമാഹരിക്കാനോ സാധിക്കാത്ത വിധം ശക്തമായ നിലപാട് സ്വീകരിക്കണം. ഒരു അംഗരാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ മറ്റ് രാജ്യങ്ങളുടെ കൂടെ സുരക്ഷയ്ക്ക് സഹായകരമാകുമെന്ന വിശ്വാസമാണ് ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പരസ്പര നിയമസഹായവും കൈമാറ്റ കരാറുകളും കാര്യക്ഷമമാക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തറിലെ മിന്നൽ സമരം ; അറസ്റ്റിലായ സിജെപി നേതാക്കളെ വിട്ടയച്ചില്ല, അതിക്രമിച്ച് കയറിയതിന്...

0
ന്യൂഡൽഹി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദില്ലി...

സോഹോയിൽ വൻ പ്രതിസന്ധി! ജീവനക്കാരോട് മാപ്പ് ചോദിച്ച് ശ്രീധർ വെമ്പു; ശമ്പളവർധനവ് തടഞ്ഞു, പിരിച്ചുവിടലുകൾ...

0
ചെന്നൈ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ചെലവുകൾ കുത്തനെ ഉയർന്നതിനെത്തുടർന്നും സോഫ്റ്റ്‌വെയർ...

ജില്ലയിലെ വനമേഖലയും വന്യജീവി സമ്പത്തും സംരക്ഷിക്കണം : പ്രകൃതി സംരക്ഷണ സമിതി

0
പത്തനംതിട്ട : നാം അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ...

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി : അവസാന തീയതി നീട്ടി

0
പത്തനംതിട്ട : മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍, ന്യൂനപക്ഷ...